22 December Sunday

ഇന്ത്യൻ 2വിനെതിരെ നിയമനടപടികളുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

ചെന്നൈ > കമൽ​ഹാസൻ നയകനായെത്തിയ ശങ്കർ ചിത്രം ഇന്ത്യൻ 2വിനെതിരെ നിയമനടപടികളുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് തർക്കം. ഒടിടി റിലീസിന് നിശ്ചയിച്ചിരുന്ന തിയതി സംബന്ധിച്ച കരാർ ലംഘിച്ചുവെന്നാണ് ആരോപണം. തിയേറ്റർ റിലീസ് കഴിഞ്ഞ് കുറഞ്ഞത് എട്ട് ആഴ്ചകൾക്ക് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യാവൂ. എന്നാൽ അതിനു മുമ്പ് തന്നെ ചിത്രം തിയറ്ററിലെത്തിയതു സംബന്ധിച്ചാണ് പ്രശ്നം നിലനിൽക്കുന്നത്. പിവിആറും സിനിപൊളിസും അടക്കമുള്ള മൾട്ടിപ്ലക്സ് ശൃംഖലകളാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് വിവരം.

ജൂലൈ 12ന് തിയറ്ററിലെത്തിയ ചിത്രത്തിന് ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല. ആ​ഗസ്ത് 9ന് തന്നെ ചിത്രം ഒടിടിയിലെത്തിയിരുന്നു.  ഒടിടിയിലെത്തിയ ശേഷവും ചിത്രത്തിന് നിരവധി ട്രോളുകൾ ലഭിച്ചിരുന്നു. 1996ൻ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാ​ഗമായാണ് ചിത്രം പുറത്തിറങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top