ന്യൂഡൽഹി > ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024ൽ പാർവതി തിരുവോത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെയാണ് പാർവതി പുരസ്കാരം കരസ്ഥമാക്കിയത്. പോച്ചർ സീരീസിലെ മികച്ച പ്രകടനത്തിന് നിമിഷ സജയനും പുരസ്‌കാരത്തിന് അർഹയായി. വിധു വിനോദ് ചോപ്രയുടെ ട്വൽത്ത് ഫെയിൽ മികച്ച ചിത്രമായി തെരഞ്ഞടത്തു. ചന്തു ചാമ്പ്യൻ' എന്ന സിനിമയിലെ പ്രകടനത്തിലൂടെ കാർത്തിക് ആര്യൻ മികച്ച നടനുള്ള പുരസ്കാരം നോടി. സിനിമയിലെ എക്സലൻസ് അവാർഡ് എ ആർ റഹ്മാന് ലഭിച്ചു. ഇന്ത്യൻ ആർട് ആന്ഡ് കൾച്ചർ അംബാസിഡറായി രാം ചരണിനെ തെരഞ്ഞടുത്തു.
കിരൺ റാവുവിന്റെ സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായ 'ലാപത ലേഡീസ്' മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് നേടി. ഷാരൂഖ് ഖാനെ നായകനാക്കി രാജ്‌കുമാർ ഹിറാനി ഒരുക്കിയ ചിത്രം 'ഡങ്കി'യ്ക്ക് ഇക്വാലിറ്റി ഇൻ സിനിമ അവാർഡ് ലഭിച്ചു.
മറ്റ് പുരസ്കാരങ്ങൾ
മികച്ച സീരീസ് - കോഹ്‌റ
മികച്ച നടൻ (സീരീസ്) - അർജുൻ മാത്തൂർ(മെയ്ഡ് ഇൻ ഹെവൻ സീസൺ 2)
മികച്ച സംവിധായകൻ (ക്രിട്ടിക്‌സ് ചോയ്‌സ്) - ഡൊമിനിക് സാങ്മ
മികച്ച പ്രകടനം (ക്രിട്ടിക്) - വിക്രാന്ത് മാസി (ട്വൽത്ത് ഫെയിൽ)
മികച്ച നടി - ഉള്ളൊഴുക്കിന് (അണ്ടർകറൻ്റ്) പാർവതി തിരുവോത്ത്
മികച്ച നടൻ - കാർത്തിക് ആര്യൻ
മികച്ച സംവിധായകൻ - കബീർ ഖാൻ(ചന്തു ചാമ്പ്യൻ), നിതിലൻ സ്വാമിനാഥനും(മഹാരാജാ)
മികച്ച ഡോക്യുമെൻ്ററി - ട്രോളി ടൈംസ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..