27 December Friday

ജമീലാന്‍റെ പൂവന്‍കോഴി റിലീസിനൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

കൊച്ചി > ഷാജഹാന്‍ സംവിധാനം ചെയ്യുന്ന 'ജമീലാന്‍റെ പൂവന്‍കോഴി' ഈ മാസം തിയറ്ററുകളിലെത്തും. കേന്ദ്ര കഥാപാത്രമായ ജമീലയായി എത്തുന്നത് ബിന്ദു പണിക്കരാണ്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും, ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.  സിനിമ ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്ന ചില സാമൂഹിക പ്രശ്നങ്ങളിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്‍റെയും കഥ പറയുന്ന ഈ സിനിമ കേവലം കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്നങ്ങളിലേക്കും കഥ നീണ്ടുപോകുകയാണ്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ് ജമീലാന്‍റെ പൂവന്‍കോഴി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top