23 December Monday

അഞ്ചാമത് ക്യാപ്റ്റൻ രാജു അവാർഡ് നടൻ ജയറാം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ചെന്നൈ> സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാം  നിർമാതാവ് കെ ടി കുഞ്ഞുമോനിൽ നിന്നും ഏറ്റുവാങ്ങി. ചെന്നൈ വടപളനിയിലെ  ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ  നടന്ന ചടങ്ങിലാണ് ജയറാമിന് പുരസ്കാരം നൽകിയത്. പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന  കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞുവെന്ന് കുഞ്ഞുമോൻ പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി സക്കീർ ശാന്തി, ആദിത്യ ഹോട്ടൽ സിഇഒ കൃഷ്ണകുമാർ മേനോൻ എന്നിവർ ജയറാമിന് പ്രശസ്തി പത്രം നൽകി.

തമിഴ് - മലയാളം സിനിമകളുടെ പിആർഓ സി കെ അജയ്കുമാർ മുഖ്യാതിഥിയായി. ആദിത്യ ഹോട്ടൽ ജനറൽ മാനേജർ ജോഷ്വാ ക്രിസ്റ്റഫറും ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top