23 December Monday

'പരം സുന്ദരി'യിൽ സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

മുംബൈ> സ്ത്രീ 2വിന്റെ വിജയത്തിന് ശേഷം നിർമ്മാതാവ് ദിനേഷ് വിജൻ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും ഒന്നിക്കുന്നു. പരം സുന്ദരി എന്ന് പേരിട്ട ചിത്രം തുഷാർ ജലോട്ടയാണ് സംവിധാനം ചെയ്യുന്നത്. നിലവിൽ ബോളിവുഡിലെ ഒരുപാട് ഡിമാൻ്റുള്ള രണ്ട് അഭിനേതാക്കൾ ആ​ദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കൃതി സാനൻ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ സിനിമ മിമിയിലെ തകർപ്പൻ പാട്ടിലെ പരം സുന്ദരി എന്ന പേര് സിനിമയ്ക്ക് നൽകിയത് ശ്രദ്ധേയമായി. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഒരു റൊമാന്റിക് ഡ്രാമയാണ് അണിയറയിലൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റുഡൻ്റ് ഓഫ് ദ ഇയർ, കപൂർ ആൻഡ് സൺസ് , ഷേർഷാ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിദ്ധാർത്ഥ് മൽഹോത്ര അറിയപ്പെടുന്നത് . അതേസമയം  ധടക് , ഗുഞ്ജൻ സക്‌സേന: ദി കാർഗിൽ ഗേൾ , റൂഹി , മിസ്റ്റർ ആൻഡ് മിസ്സിസ് മഹി, ഗുഡ് ലക്ക് ജെറി തുടങ്ങിയ സിനിമകളാണ് ജാൻവി കപൂറിന്റെ പട്ടികയിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top