27 December Friday

‘കഥ ഇന്നുവരെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ബിജു മേനോന്‍, മേതിൽ ദേവിക എന്നിവർ മുഖ്യ വേഷത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

കൊച്ചി > ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഷൻ പോസ്റ്ററാണ്‌ പുറത്തിറങ്ങിയിരിക്കുന്നത്‌. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്‌. ബിജു മേനോനെ കൂടാതെ പ്രശസ്‌ത നർത്തകി മേതിൽ ദേവികയും സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മേതിൽ ദേവിക അഭിനയിക്കുന്ന ആദ്യ സിനിമയാണത്.

റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top