22 December Sunday

‘ഇതൊരു പ്രണയാര്‍ദ്ര ചിത്രം’; ‘കഥ ഇന്നുവരെ’യുടെ ടീസര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

കൊച്ചി > ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’യുടെ ടീസര്‍ പുറത്തിറങ്ങി. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്‌. മേതിൽ ദേവികയുടെ ആദ്യ ചിത്രമാണ്‌ കഥ ഇന്നുവരെ. സെപ്‌തംബര്‍ 20-നാണ് സിനിമയുടെ റിലീസ്‌.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ഛായാഗ്രഹണം:- ജോമോൻ ടി ജോൺ, എഡിറ്റിങ്: -ഷമീർ മുഹമ്മദ്, സംഗീതം: - അശ്വിൻ ആര്യൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top