കൊച്ചി > 900 കോടിയിലധികം കളക്ഷൻ നേടി തീയറ്ററുകളിൽ പ്രദർശനം തുടരുന്ന കൽക്കി സിനിമയിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരുടെ അനുഭവങ്ങൾ പങ്കുവെച്ച് നിർമാതാക്കൾ. നിർമാതാക്കളായ വൈജയന്തി മൂവീസിന്റെ യു ട്യൂബ് ചാനലിലാണ് അണിയറ പ്രവർത്തകർ അനുഭവങ്ങളുമായെത്തിയത്. ചിത്രത്തിന്റെ സൗണ്ട് റെക്കോര്‍ഡര്‍ ആയ സുബ്ബ റാവു, അസിസ്റ്റന്റ് ക്യാമറാമാനായ ബോബി, ഫോക്കസ് പുള്ളറായ ഗുട്ട ഹരികൃഷ്ണ, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ വീരേന്ദ്ര തുടങ്ങിയവരാണ് അനുഭവങ്ങളുമായെത്തിയത്.
ബി സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമല്‍ ഹാസന്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെന്‍, ശാശ്വത ചാറ്റര്‍ജി, വിജയ് ദേവരക്കൊണ്ട തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എ ഡി’യുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..