19 December Thursday

സൂര്യ ചിത്രം കങ്കുവയുടെ ട്രെയിലർ പുറത്ത്; ഒക്‌ടോബറിൽ തീയറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

കൊച്ചി > സൂര്യയെ പ്രധാന കഥാപാത്രമാക്കി ശിവ സംവിധാനം ചെയ്ത തമിഴ് ചിത്രം കങ്കുവയുടെ ട്രെയിലർ പുറത്ത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കങ്കുവ. 350 കോടി ബജറ്റിൽ, 38 ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ്‌ ഒക്ടോബർ പത്തിനാണ്‌. ശ്രീ ഗോകുലം മൂവീസാണ്‌ സിനിമ കേരളത്തിലെത്തിക്കുന്നത്‌. കെ ഇ ജ്ഞാനവേൽ രാജ, വംശി പ്രമോദ് എന്നിവരാണ്‌ ചിത്രത്തിന്റെ നിർമാണം.

രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ബോബി ഡിയോൾ, ദിശാ പട്ടാണി എന്നിവരാണ്‌ സിനിമയിൽ മറ്റ്‌ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്‌. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- വെട്രി പളനിസാമിയാണ്‌. നിഷാദ് യൂസഫാണ്‌ എഡിറ്റർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top