22 December Sunday

കാർത്തി 29 ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കും, സംവിധാനം തമിഴ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024


ചെന്നൈ :  തെന്നിന്ത്യൻ നായകൻ കാർത്തിയുടെ 29 - മത്തെ സിനിമ ശ്രദ്ധേയനായ  തമിഴ് സംവിധാനം ചെയ്യുന്നു. വിക്രം പ്രഭുവും, ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ' ഠാണാക്കാരൻ '  അണിയിച്ചൊരുക്കിയ   തമിഴിൻ്റെ രണ്ടാമത്തെ സിനിമയാണിത്.

കാർത്തി നായകനായ ധീരൻ അധികാരം ഒന്ന്,  കൈദി, സുൽത്താൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും കാഷ്മോരാ, ജപ്പാൻ എന്നീ പരീക്ഷണ സിനിമകളും നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ഐ വി വൈ (IVY) എൻ്റർടെയ്ൻമെൻ്റ്, ബി ഫോർ യൂ (B4U) മോഷൻ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളുമായി  സഹകരിച്ച് കൊണ്ട് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും കാർത്തി 29. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല. കാർത്തി 29 ൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. , പി ആർ ഒ: സി. കെ. അജയ് കുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top