22 December Sunday

കാർത്തിയുടെ "മെയ്യഴകൻ' സെപ്തംബർ 27ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ചെന്നൈ > നടൻ കാർത്തിയുടെ 27ാം സിനിമ മെയ്യഴകൻ്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. സെപ്തംബർ 27ന് മെയ്യഴകൻ റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ശ്രിദിവ്യയാണ് നായിക. '96 ' എന്ന ഹിറ്റ് സിനിമയുടെ സംവിധായകനായ സി പ്രേംകുമാറാണ്  ചിത്രം ഒരുക്കുന്നത്. ഇതിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ പിറന്നാളിന് പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു.   

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ' വിരുമൻ ' എന്ന ചിത്രത്തിന് ശേഷം സൂര്യയുടെയും ജ്യോതികയുയെയും നിർമാണക്കമ്പനിയായ 2ഡി എൻ്റർടെയിൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമിക്കുന്ന സിനിമയാണിത്. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ് സഹ നിർമാതാവ്. രാജ് കിരൺ, ജയ പ്രകാശ്, ശരൺ ‌എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പി ആർ ഒ : സി കെ അജയകുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top