22 December Sunday

'കഥ ഇന്നുവരെ' സെപ്റ്റംബർ 20ന് തീയറ്ററിലെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊച്ചി > ബിജുമേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' സെപ്റ്റംബർ 20ന് തീയറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ ഇന്നുവരെ. മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയാണിതെന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ,കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും കൂടെ ജോമോൻ ടി ജോൺ,ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top