തിരുവനന്തപുരം> 29–-ാമത് ഐഎഫ്എഫ്കെയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യർക്ക് ആദരവർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്‌സിബിഷൻ സംഘടിപ്പിക്കും. ‘സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്' എക്‌സിബിഷൻ ക്യുറേറ്റ് ചെയ്യുന്നത്. സംവിധായകൻ ടി കെ രാജീവ് കുമാറാണ്. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകൾ പ്രദർശനത്തിൽ ഉണ്ടാകും. 14ന് രാവിലെ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്റർ പരിസരത്ത് പ്രദർശനം ആരംഭിക്കും.
അകിര കുറോസാവ, അലൻ റെനെ, ആല്ഫ്രയഡ് ഹിച്ച്‌കോക്ക്, തര്ക്കോകവ്‌സ്‌കി, അടൂർ, അരവിന്ദൻ, ആഗ്‌നസ് വാര്ദ്, മാര്ത്ത് മെസറോസ്, മീരാനായർ തുടങ്ങി 50 ചലച്ചിത്രപ്രതിഭകൾ അണിനിരക്കുന്ന പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നാകും. സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയാക്കിയ ചലച്ചിത്രപ്രതിഭകളെയാണ് ഈ പ്രദര്ശതനത്തിൽ ഉൾപ്പെരടുത്തിയിരിക്കുന്നതെന്ന് ടി കെ രാജീവ് കുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..