22 December Sunday

കൊണ്ടൽ ഒടിടിയിലെത്തി; ഈ ആഴ്ച റിലീസായത് 5 മലയാള ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കൊച്ചി > കൊണ്ടലടക്കം 5 മലയാള ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ റിലീസായത്. ആന്റണി വര്‍ഗീസ് നായകനായി എത്തിയ കൊണ്ടലും ആസിഫ് അലിയുടെ ലെവല്‍ ക്രോസും ഒടിടയിലെത്തിയ പ്രധാന സിനിമകളാണ്.

റഹ്മാൻ പ്രധാന കഥാപാത്രമായെത്തുന്ന 100 ബേബീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഒക്ടോബര്‍ 18ന് സീരീസ് സ്ട്രീങ് ആരംഭിക്കും. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മലയാളം സീരീസ് സോള്‍ സ്‌റ്റോറീസ്. നാല് എപ്പിസോഡിലായി വരുന്ന സീരീസില്‍ അനാര്‍ക്കലി മരിക്കാര്‍, സുഹാസിനി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. മനോരമ മാക്‌സിലൂടെ ഒക്ടോബര്‍ 18 മുതല്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കും. ഹരീഷ് കല്യാണ്‍, സ്വാസിക എന്നിവർ അഭിനയിക്കുന്ന ലബ്ബര്‍ പന്ത് ഒക്ടോബര്‍ 18 ന് ഹോട്ട്സ്റ്റാറിൽ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top