19 December Thursday

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

കൊളംബോ> മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡയിൽ തരം​ഗമാവുന്നു.  സംവിധായകൻ മഹേഷ് നാരായണന്റെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കൊപ്പമുള്ള സെൽഫി കുഞ്ചാക്കോ ബോബനാണ് സോഷ്യൽ മീഡയിൽ പങ്കുവെച്ചത്.

മലയാളത്തിന്റെ ബി​ഗ് എംസിനൊപ്പം എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ സെൽഫി പങ്കുവെച്ചത്. ഒരു മഹേഷ് നാരായണൻ ചിത്രം എന്നും പോസ്റ്റിലുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഒരു പ്രധാനവേഷത്തിലുണ്ട്. കൊളംബോയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top