23 December Monday

ലൈഫ് ഓഫ് ആന്റ്‌സ്; ജീവനുള്ള ഉറുമ്പുകള്‍ കഥാപാത്രങ്ങളായി ഒരു ഹ്രസ്വചിത്രം

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020
കൊച്ചി: ഉറുമ്പുകൾ കഥാപാത്രങ്ങളായി , ഉറുമ്പുകളുടെ ജീവിതത്തിലേക്ക്.... വേറിട്ടൊരു ഹ്രസ്വചിത്രം. സാധാരണ ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സാങ്കേതിക വിദ്യയുടെയും പിൻബലമില്ലാതെ ജീവനുള്ള ചോണനുറുമ്പു കളെ കേന്ദ്രകഥാപാത്രങ്ങളാക്കി, അവയ്ക്ക് ശബ്ദം  " ലൈഫ് ഓഫ്  ആന്റ്‌സ് " എന്ന പേരിൽ  ഉറുമ്പുകൾ സംസാരിച്ച ആദ്യത്തെ  സിനിമ  നിർമ്മിച്ചിരിക്കുകയാണ്  കാസർഗോഡ് ചീമേനി ക്ക് അടുത്തുള്ള പൊതാവൂർ  സ്വദേശി രജീഷ്  ആർ പൊതാവൂർ.
 
സിനിമയിൽ 10 വർഷമായി  മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്ന രജീഷ് തന്റെ മൊബൈൽ  ഫോണിൽ ആണ്  ചിത്രീകരണം നടത്തിയത് . ഉറുമ്പുകൾക്ക് സംഭാഷണം നൽകിയത് സിനിമാ ഗ്രാമം കലാ കൂട്ടായ്മയിലെ  കലാകാരന്മാർ ആണ്. കോറോണക്ക് മുബ്  ചീമേനിയിൽ വച്ച് നടന്ന ചടങ്ങിൽ  വിശിഷ്ട വ്യക്തിയുടെ സാന്നിധ്യത്തിൽ ചിത്രം പ്രദർശനം ചെയതു .12 ഓളം ഷോട്ട് ഫിലിമും 8 ഓളം ആൽബങ്ങളും രജിഷ് ഒരുക്കിട്ടുണ്ട്. ഉറുമ്പുകൾ സംസാരിച്ച ആദ്യത്തെ സിനിമ ലോക്ക് ഡൗണിന് ശേഷം പ്രമുഖ സിനിമാ താരങ്ങളുടെ പേജിൽ റിലീസ് ചെയ്യും...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top