22 December Sunday

"ദ ലോർഡ് ഓഫ് ദ റിങ്സ്; ദ റിങ്സ് ഓഫ് പവർ' രണ്ടാം സീസൺ 29ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

ആമസോൺ സ്റ്റുഡിയോയുടെ ‘ദ ലോർഡ് ഓഫ് ദി റിങ്: ദ റിങ്സ് ഓഫ് പവർ’ (The Lord of the Rings: The Rings of Power) ടെലിവിഷൻ പരമ്പരയുടെ രണ്ടാം ഭാ​ഗം ആ​ഗസ്ത് 29ന് പുറത്തിറങ്ങും. പ്രൈം വീഡിയോയിലൂടെയാണ് സീസൺ 2 പുറത്തിറങ്ങുക. ജെ ആർ ആർ ടോൾകീന്റെ ഹിസ്റ്ററി ഓഫ് മിഡിൽ എർത്ത് എന്ന 12 വോള്യങ്ങളിലുള്ള പുസ്തകത്തെയും ടോൾകീന്റെ തന്നെ ലോർഡ് ഓഫ് ദ റിംഗ്സ് എന്ന നോവലിനെയും അടിസ്ഥാനമാക്കി   ജെ ഡി പെയ്നും പാട്രിക് മക്കെയുമാണ് സീരീസ് ഒരുക്കിയത്. 2022 സെപ്തംബർ 2ന് പുറത്തിറങ്ങിയ ആദ്യ ഭാ​ഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ സീരീസ് പ്രൈം വീഡിയോയിൽ ലഭ്യമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top