18 December Wednesday

ദുൽഖർ ചിത്രം ലക്കി ഭാസ്‌കറിന്റെ ടൈറ്റിൽ ട്രാക്ക് പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കൊച്ചി > ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ലക്കി ഭാസ്‌കറിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ ജന്മദിനത്തിലാണ്‌ ഗാനം റിലീസ്‌ ചെയ്‌തിരിക്കുന്നത്‌. ഉഷ ഉതുപ്പ്‌ ആലപിച്ച ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്‌ വിനായക് ശശികുമാറാണ്‌. ജി വി പ്രകാഷ് കുമാറാണ് ഗാനത്തിന്‌ സംഗീതം പകർന്നിരിക്കുന്നത്.

തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ 7നാണ്‌ തീയേറ്ററുകളിലേക്കെത്തുന്നത്‌. സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസാണ്അവതരിപ്പിക്കുന്നത്.

സംവിധായകനായ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ലക്കി ഭാസ്‌കറിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. ദുൽഖർ സൽമാനോടൊപ്പം മീനാക്ഷി ചൗധരിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top