27 December Friday

'മദ്രാസ്‌കാരന്‍' ടീസര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

ചെന്നൈ > ഷെയ്ൻ നി​ഗം നായകനായി എത്തുന്ന തമിഴ് ചിത്രം മദ്രാസ്കാരന്റെ ടീസർ റിലീസായി. സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്. വാലി മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഷെയ്ൻ നി​ഗത്തിന്റെ ആദ്യ തമിഴ് സിനിമയാണ് 'മദ്രാസ്‌കാരന്‍. ഷെയിന്‍ നിഗത്തിന്റേയും കലൈയരസന്റേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രതികാരവും പോരാട്ടവുമാണ് സിനിമക്കഥയെന്നാണ് ടീസർ നൽകുന്ന സൂചന. എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീഷ് നിര്‍മിക്കുന്ന ചിത്രത്തിൽ സാം സം​ഗീതം നിർവ്വഹിച്ചിരിക്കുന്നു.  പ്രസന്ന എസ്. കുമാറാണ് സിനിമയുടെ ഛായാഗ്രഹണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top