23 December Monday

സിനിമയിൽ പവർ​ഗ്രൂപ്പുകൾ സജീവം: ശ്വേതാ മേനോൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കൊച്ചി > സിനിമയിൽ പവർ​ഗ്രൂപ്പുകൾ സജീവമാണെന്ന് അഭിനേത്രി ശ്വേതാ മേനോൻ. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്വേതാ മേനോന്റെ പ്രതികരണം. നോ പറയാൻ ഭയമില്ലാത്തതുകൊണ്ട് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലായെന്നും ശ്വേതാ മേനോൻ പറഞ്ഞു. കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും എന്നാൽ തനിക്ക് വർക്ക് ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ലെന്നും അഭിനേത്രി പറഞ്ഞു.

നേരിട്ട മോശം അനുഭവം പങ്കുവെച്ചുകൊണ്ട് ബം​ഗാളി നടി മുന്നോട്ട് വന്നതുപോലെ, ഇനിയും ഒരുപാട് പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.  മലയാള സിനിമാ ഇൻഡസ്ട്രി മോശമാണെന്ന അഭിപ്രായമില്ല. പവർ​ഗ്രൂപ്പുകളിൽ സ്ത്രീകളുമുണ്ടെന്നാണ് വിശ്വാസം. എനിക്കൊരു ബുദ്ധിമുട്ട് ഉണ്ടായാൽ അമ്മയോ ഫെഫ്കയോ ഇടപെടുമെന്ന ചിന്തയില്ലായെന്നും ശ്വേതാ മേനോൻ അഭിപ്രായപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top