26 December Thursday

ഷൈൻ നിഗത്തിന്റെ "ഖുർബാനി "ലിറിക്കൽ വീഡിയോ ഗാനം റിലീസായി

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

കൊച്ചി : യൂത്ത് സ്റ്റാർ ഷെയ്ൻ നിഗം,ആർഷ ബൈജു, ചാരുഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന "ഖുർബാനി " ലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. പോയകാലത്തിന്റെ കയ്യൊപ്പുമായി കൈതപ്രം എഴുതി എം. ജയചന്ദ്രൻ സംഗീതം പകർന്ന  "മാമ്പഴ തോട്ടത്തിൽ " എന്ന മനോഹര ഗാനം വിനീത് ശ്രീനിവാസൻ ശ്രുതി ഹരിദാസ് എന്നിവർ ആലപിക്കുന്നു.

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് നിർമ്മാണം.  സൗബിൻ ഷാഹിർ,ഹരിശ്രീ അശോകൻ,ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ,ഹരീഷ് കണാരൻ, സുനിൽ സുഖദ,മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, അജി,കോട്ടയം പ്രദീപ്, സുധി കൊല്ലം,സതി പ്രേംജി,നന്ദിനി,നയന,രാഖി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍,കല- സഹസ് ബാല, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്-ഷാജി പുൽപ്പള്ളി,പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ്- സൂപ്പര്‍ ഷിബു, ഡിസൈന്‍-ജിസ്സൺ പോള്‍, വിതരണം- വര്‍ണ്ണചിത്ര,പി ആർ ഒ : എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top