18 December Wednesday

ദുൽഖർ നിർമിക്കുന്ന സിനിമയുടെ സെറ്റിൽ അതിഥിയായെത്തി മമ്മൂട്ടി; താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കൊച്ചി > ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിന്റെ സെറ്റിൽ അതിഥിയായെത്തി മമ്മൂട്ടി. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ മമ്മൂട്ടി സന്ദർശകാനായെത്തിയത്‌. ചിത്രത്തിലെ താരങ്ങളായ നസ്‌ലൻ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവർക്കൊപ്പം സെറ്റിൽ നിന്ന്‌ മമ്മൂട്ടിയെടുത്ത ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്‌. മമ്മൂട്ടി കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

ഈ ചിത്രം വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിന്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ ദിവസം നിർമ്മാതാവായ ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരുന്നു. അഞ്ച് ഭാഗങ്ങളായി ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായിരിക്കും ഈ ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്.

നിമിഷ് രവി സിനിമയുടെ ഛായാഗ്രഹണം. എഡിറ്റർ:- ചമൻ ചാക്കോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top