19 September Thursday

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസർ ആഗസ്‌ത്‌ 15ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

സിനിമയുടെ പോസ്റ്ററിൽ നിന്നും

കൊച്ചി > മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ബസൂക്കയുടെ ടീസർ ആഗസ്‌ത്‌ 15ന്‌ രാവിലെ 10 മണിക്ക് റിലീസ് ചെയ്യും. ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസുമാണ്.

മമ്മൂട്ടിയെ കൂടാതെ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ്‌ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. നിമിഷ് രവിയാണ്‌ സിനിമയുടെ ഛായാഗ്രഹണം. എഡിറ്റർ നിഷാദ് യൂസഫ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top