23 December Monday

മാൻ വേഴ്‌സസ്‌ വൈൽഡ്‌: ഷൂട്ടിങ്ങിനിടെ രജനികാന്തിന്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

ന്യൂഡൽഹി> ഡിസ്‌കവറി ചാനലിലെ ബെയർഗ്രിൽസിന്റെ സാഹസിക പരിപാടിയായ മാൻ വേഴ്‌സസ്‌ വൈൽഡിന്റെ ഷൂട്ടിങ്ങിനിടെ നടൻ രജനികാന്തിന്‌പരിക്ക്‌. തോളിലാണ്‌ പരിക്കേറ്റതെന്നും  പരിക്ക്‌ സാരമുള്ളതല്ലെന്നും ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ പരിപാടിയിൽ പങ്കെടുത്തത്‌ വൻ വാർത്തയായിരുന്നു.

കർണാടകത്തിലെ ബന്ദിപുർ കടുവാ സങ്കേതത്തിലാണ്‌ പരിപാടിയുടെ ഷൂട്ടിങ്‌ നടക്കുന്നത്‌. മൂന്ന്‌ ദിവസമാണ്‌ ഷൂട്ടിങ്‌. ബുധനാഴ്‌ച അവസാനിക്കാനിരിക്കെയാണ്‌ രജനികാന്തിന്‌ പരിക്കേറ്റത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top