22 December Sunday

നടൻ മനോജ് മിത്ര അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

Photo: X

കൊൽക്കത്ത > പ്രശസ്ത ബംഗാളി നടൻ മനോജ് മിത്ര(85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സത്യജിത് റായ് സംവിധാനം ചെയ്ത ഘരേ ബൈരേ, ഗണശത്രു, തപൻ സിൻഹയുടെ ബൻഛരാമേർ ബഗാൻ തുടങ്ങി എൺപതിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആവതരിപ്പിച്ചിട്ടുണ്ട്. നൂറോളം നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. 1985ൽ മികച്ച നാടകത്തിനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടി.

ബുദ്ധദേവ് ദാസ് ഗുപ്ത, തരുൺ മജുംദാർ, ബസു ചാറ്റർജി, ശക്തി സാമന്ത, ഗൗതം ഘോഷ് തുടങ്ങി പ്രശസ്ത സംവിധായകരുടെ സിനിമകളിൽ മനോജ് മിത്ര അഭിനയിച്ചിട്ടുണ്ട്. രബീന്ദ്രഭാരതി സർവകലാശാലയിൽ നാടകവിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top