22 December Sunday

പൊളളുന്ന രാഷ്ടീയം പറഞ്ഞ് 'വാഴൈ'; മാരി സെല്‍വരാജ് ചിത്രം 30ന് കേരളത്തില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

കൊച്ചി > മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ വാഴൈ കേരളത്തിലും റിലീസ്‌ ചെയ്യുന്നു. ആഗസ്ത്‌ 30 നാണ്‌ കേരളത്തിലെ ചിത്രത്തിന്റെ റിലീസ്‌ തീയ്യതി. കലൈയരശൻ, നിഖില വിമല്‍, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞയാഴ്ചയാണ്‌ തമിഴ്നാട്ടിൽ റിലീസ് ചെയ്തത്‌.  ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

തമിഴ്നാട്ടിൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ചിത്രം സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയതാണ്‌. ആദ്യ വാരത്തിൽ ചിത്രം നേടിയത്‌ 11 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് മാരി സെൽവരാജ്.

നവ്വി സ്റ്റുഡിയോയ്സ് , ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, ഫാർമേഴ്‌സ് മാസ്റ്റർ പ്ലാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ തന്നെയാണ്‌ നിർവഹിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം:- തേനി ഈശ്വർ, സംഗീതം:- സന്തോഷ് നാരായണൻ, എഡിറ്റർ:- സൂര്യ പ്രഥമൻ. പിആർഒ:- ശബരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top