31 October Thursday

'വാള്‍ഡ്‌സിംഗ് വിത്ത് ബ്രാന്റോ': മെര്‍ലന്‍ ബ്രാന്റോയുടെ ബയോപിക്‌ പ്രദര്‍ശനത്തിന്; ആവേശത്തോടെ ആരാധകര്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

'വാള്‍ഡ്‌സിംഗ് വിത്ത് ബ്രാന്റോ',അനശ്വര താരം മെര്‍ലന്‍ ബ്രാന്റോയുടെ ജീവിതം ടോറിനോ ചലച്ചിത്ര മേളയിലൂടെ വെള്ളിത്തിരയിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രശസ്ത നടന്‍ ബില്ലി സേന്‍. ഒക്ടോബര്‍ 31 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നിര്‍മതാവും നടനുമായ ബില്ലി സേന്‍ നടത്തിയത്.ബില്ലി സേന്‍ തന്നെയാണ് സിനിമയില്‍ മെര്‍ലന്‍ ബ്രാന്റോ ആയെത്തുക.

 ബില്ലി ഫിഷര്‍മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്. ബ്രാന്റോയുടെ ജീവിതവും ലെഗസിയുമാണ് ചിത്രം ലക്ഷ്യമിടുന്നത്.

 ഗോഡ്ഫാദര്‍, എ സ്ട്രീറ്റ്കാര്‍ നേയിംഡ് ഡിസൈര്‍' എന്നിവയാണ് മെര്‍ലന്‍ ബ്രാന്റോയുടെ ഐതിഹാസിക സിനിമകള്‍. നവംബര്‍ 23,ഡിസംബര്‍ 1 എന്നീ ദിനങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top