28 December Saturday

ജയസൂര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന പുതിയ ചിത്രം; സംവിധാനം പ്രജേഷ് സെന്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

കൊച്ചി > മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഒരുങ്ങുന്നു. 'മേരി ആവാസ് സുനോ' എന്നാണ് ചിത്രത്തിന്റെ പേര്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ശിവദയാണ് മറ്റൊരു നായിക. ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്.  തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ്.

ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. വെള്ളം ഒരു മാസമായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുകയാണ്.

ഡിഒപി: നൗഷാദ് ഷെരീഫ്,
എഡിറ്റര്‍: ബിജിത് ബാല,
സംഗീതം: എം.ജയചന്ദ്രന്‍,
വരികള്‍: ബി കെ ഹരി നാരായണന്‍,
സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ്മ,
പ്രോജക്ട് ഡിസൈന്‍: ബാദുഷ,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോണ്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത്  പിരപ്പനംകോട്,
ആര്‍ട്ട്: ത്യാഗു തവന്നൂര്‍,
മേക്കപ്പ്: പ്രദീപ് രംഗന്‍, കിരണ്‍ രാജ്,
കോസ്റ്റ്യo:  അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.
സ്റ്റില്‍സ്: ലിബിസണ്‍ ഗോപി,
ഡിസൈന്‍: താമിര്‍ ഓക്കെ,

പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, പി ശിവപ്രസാദ്.
അസോ. ഡയറക്ടേഴ്‌സ്: വിഷ്ണു രവികുമാര്‍, ഷിജു സുലേഖ ബഷീര്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top