22 December Sunday

രാജമൗലിയുടെ സിനിമായാത്ര; ‘മോഡേൺ മാസ്റ്റേഴ്‌സ് ’ നെറ്റ്‌ഫ്ലിക്‌സിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

കൊച്ചി> സംവിധായകൻ എസ്‌ എസ്‌ രാജമൗലിയുടെ സിനിമാജീവിതത്തെക്കുറിച്ചുള്ള ഡോക്യുഫിലിം ‘മോഡേൺ മാസ്റ്റേഴ്‌സ്’ നെറ്റ്‌ഫ്ലിക്‌സിൽ സ്‌ട്രീം ചെയ്‌തു തുടങ്ങി. അപ്‌ലാസ് എന്റർടെയ്ൻമെന്റും ഫിലിം കമ്പാനിയനും ചേർന്നാണ്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. രാജമൗലിയുടെ ചലച്ചിത്രജീവിതത്തിലൂടെയുള്ള യാത്രയാണ്‌ ‘മോഡേൺ മാസ്റ്റേഴ്‌സ്’.

രാഘവ് ഖന്നയാണ്‌ സംവിധായകൻ. കുടുംബവും പ്രശസ്തരായ സുഹൃത്തുക്കളും രാജമൗലിയെക്കുറിച്ച്‌ പറയുന്ന അഭിമുഖങ്ങൾ ചിത്രത്തിലുണ്ട്‌. രാജമൗലിയുടെ ജീവിതത്തെയും സിനിമാവഴികളെയും കുറിച്ച്‌ അപൂർവമായ കാര്യങ്ങൾ ഇതിലൂടെ പങ്കുവെക്കുന്നു. കുട്ടിക്കാലം, സിനിമാചിത്രീകരണത്തിനിടയിലെ അപൂർവ നിമിഷങ്ങൾ, ഒസ്‌കാർ നേടിയ നിമിഷം ഇങ്ങനെ രാജമൗലിയുടെ ജീവിതത്തെക്കുറിച്ച്‌ ഉൾക്കാഴ്‌ച നൽകുന്നതാണ്‌ ചിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top