22 December Sunday

നിധികാക്കുന്ന ഭൂതം വരുന്നു; ബറോസ് ട്രെയ്‌ലർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

കൊച്ചി > മോഹൻലാൽ ആദ്യമായി സംവിധായക വേഷത്തിലെത്തുന്ന 3ഡി ചിത്രം ബറോസിന്റെ ട്രെയലർ പുറത്ത്. ഡിസംബർ 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.

ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിജോ പുന്നൂസ് എഴുതിയ റോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന നോവലിനെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം. മാർക്ക് കിലിയനും ലിഡിയൻ നാദസ്വരവുമാണ് സംഗീതം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top