23 December Monday

സോൾജിയർ, അജബ് പ്രേം കി ഗസബ് കഹാനി, റാസ്; ബോളിവുഡിൽ റീ റിലീസിനൊരുങ്ങുന്ന സിനിമകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

മുംബൈ> റീ റിലീസുകളുടെ സീസണാണിത്. വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് റീ റിലീസ് ചെയ്യുന്നത്. ഈ സിനിമകളൊക്കെയും പഴയതിലും കൂടുതൽ ആവേശത്തിൽ ആളുകൾ ഏറ്റെടുക്കുന്നുമുണ്ട്. ഇപ്പോഴിതാ നിർമാതാവെന്ന നിലയിൽ 30  ഓളം വർഷങ്ങൾ പൂർത്തിയാക്കിയ രമേഷ് തൗരാനിയും തന്റെ സിനിമകൾ റീ റിലീസ്സ് ചെയ്യാനൊരുങ്ങുകയാണ്.

ബോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ചിലതാണ് രമേശ് തൗരാനി നിർമിച്ച സിനിമകൾ. ബോബി ഡിയോളിന്റെ സോൾജിയർ, രൺബീർ കപൂറിന്റെ അജബ് പ്രേം കി ഗസബ് കഹാനി, അജയ് ദേവ്ഗണിന്റെ കച്ചേ ധാഗെ, സൽമാൻ ഖാന്റെ ജബ് പ്യാർ കിസീസെ ഹോതാ ഹേ, ബിപാഷ ബസുവിന്റെ റാസ്, ഷാഹിദ് കപൂറിന്റെ ഇശ്ഖ് വിഷ്ഖ്, റേസിന്റെ 3 ഭാഗങ്ങൾ എന്നിങ്ങനെ നീളുന്നു രമേശിന്റെ സിനിമകൾ.

ഇതിലെ ചില സിനിമകളാണിപ്പോൾ റീ റിലീസ് ചെയ്യുന്നത്. അനിമൽ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ബോബി ഡിയോൾ ഇപ്പോൾ നടനെന്ന നിലയിൽ മറ്റൊരു തലത്തിലെത്തി നിൽക്കുകയാണ്. വില്ലൻ വേഷത്തിലാണ് താരം ഇപ്പോൾ തിളങ്ങുന്നത്. ബോബിയുടെ സോൾജിയർ സിനിമകളുൾപ്പെടെ റീ റിലീസ് ചെയ്യുമെന്നാണ് രമേശ് തൗറാണി പറയുന്നത്. നവംബറിലാവും റിലീസ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top