23 December Monday

ഇന്ദ്രജിത്തും അനശ്വര രാജനും ഒന്നിക്കുന്ന 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ' ആഗസ്റ്റ് 23ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കൊച്ചി> ഇന്ദ്രജിത്തും അനശ്വര രാജനും ഒന്നിക്കുന്ന 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ' എന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഹൈലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിച്ച് ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്ത് 23ന് പ്രദർശനത്തിനെത്തും.

വിവാഹ ഗൗൺ അണിഞ്ഞ് തിരുവനന്തപുരം നഗരത്തിൽ വന്നിറങ്ങുന്ന ഒരു പെൺകുട്ടിയുടെയും അവൾക്കൊപ്പം രാത്രി യാത്ര ചെയ്യേണ്ടി വരുന്ന ഒരു ബിസ്സിനസ്സുകാരൻ്റെയും സഞ്ചാരത്തിനിടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ട്രാവൽ പശ്ചാത്തലത്തിലുള്ള ഹ്യൂമർ - ത്രില്ലർ ചിത്രമാണിത്.

രാഹുൽ മാധവ്, ബിജു പപ്പൻ, സോഹൻ സീനുലാൽ, ദീപു കരുണാകരൻ, സാംജി ആൻ്റണി, എൻ എം ബാദുഷ, ജിബിൻ, ധന്വന്തരി, ജോൺ ജേക്കബ്, ശരത്ത് വിനായക്, കുടശ്ശനാട് കനകം, തോളിൻ ജോളി, ഡയാന ഹമീദ്, മനോഹരിയമ്മ, ലയാ സിംസൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, രചന - അർജുൻ ടി സത്യൻ, ഗാനങ്ങൾ - മഹേഷ് ഗോപാൽ, സംഗീതം - ജ‌യ് ഹരി, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ  കെ സോമൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top