23 December Monday
ചിത്രത്തിന്റെ പൂജ കഴിഞ്ഞു

മുരളി ​ഗോപിയുടെ തമിഴ് ചിത്രം ഉടൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ചെന്നൈ > എമ്പുരാനു ശേഷം മുരളി ഗോപിയുടെ സ്ക്രിപ്റ്റിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ തമിഴ്നാട് രാമനാഥപുരത്ത് നടന്നു . ആര്യ നായകനാകുന്ന ഈ മലയാള തമിഴ് ചിത്രത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങൾ അഭിനയിക്കും. ടിയാൻ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ മാർക്ക് ആന്റണിക്ക്‌ ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമതു സിനിമയായാണ്. ചിത്രത്തിനു പേരിട്ടിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top