19 December Thursday

നാനിയുടെ ‘സൂര്യാസ് സാറ്റർഡേ’ ട്രെയ്‌ലർ പുറത്ത്‌; ഉടൻ തീയറ്ററുകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

കൊച്ചി > വിവേക് ആത്രേയയുടെ സംവിധാനത്തിൽ നാനി കേന്ദ്ര കഥാപാത്രമായി എത്തുന്ന സൂര്യാസ് സാറ്റർഡേ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ആക്ഷൻ- അഡ്വെഞ്ചർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ആഗസ്‌ത്‌ 29- ന് റിലീസ് ചെയ്യും.

നാനിയെ കൂടാതെ പ്രിയങ്ക മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ സിനിമയിൽ മറ്റ്‌ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഗ്യാങ് ലീഡറിന് ശേഷം നാനി- പ്രിയങ്ക മോഹൻ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണ്‌ സൂര്യാസ് സാറ്റർഡേ. ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്നാണ്‌ ചിത്രത്തിന്റെ നിർമാണം. മുരളി ജിയാണ്‌ സിനിമയുടെ ഛായാഗ്രഹണം-. സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top