ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം 'ഒറ്റ'യുടെ ട്രെയിലർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒക്ടോബർ 27ന് ചിത്രം തിയറ്ററുകളിലെത്തും. സൗണ്ട് ഡിസൈനറും ഓസ്കാർ ജേതാവുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നു. ആസിഫ് അലി, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്,
ജലജ, ദേവി നായർ തുടങ്ങിയവർ അഭിനയിക്കുന്നു.
ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന " ഒറ്റ" യുടെ നിർമാതാവ് എസ് ഹരിഹരൻ. കഥ കിരൺ പ്രഭാകർ. സംഗീതം എം ജയചന്ദ്രൻ. ഗാനങ്ങൾ: വൈരമുത്തു, റഫീക്ക് അഹമ്മദ്. ആലാപനം: എം ജയചന്ദ്രൻ, പി ജയചന്ദ്രൻ,
ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ്. ഛായാഗ്രഹണം: അരുൺ വർമ്മ. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കുമാർ ഭാസ്കർ. സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയകുമാർ. എഡിറ്റർ: സിയാൻ ശ്രീകാന്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: അരോമ മോഹൻ, വി ശേഖർ. പ്രൊഡക്ഷൻ ഡിസൈനർ: സിറിൽ കുരുവിള, സൗണ്ട് മിക്സ്: കൃഷ്ണനുണ്ണി കെ ജെ, ബിബിൻ ദേവ്. ആക്ഷൻ കൊറിയോഗ്രാഫർ: ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം: റിതിമ പാണ്ഡെ. മേയ്ക്കപ്പ്: രതീഷ് അമ്പാടി. പ്രൊഡക്ഷൻ മാനേജർ: ഹസ്മീർ നേമം. സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര. പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്: മുരളി മുംബൈ, പ്രശാന്ത് കൊച്ചി. കളറിസ്റ്റ്: ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്ടേഴ്സ്: ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ. പിആർഒ: മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..