22 December Sunday

നാനി ചിത്രം ഹിറ്റ് 3യുടെ ടീസർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കൊച്ചി > തെലുങ്ക് സൂപ്പർതാരം നാനിയുടെ 32ാമത് ചിത്രം 'ഹിറ്റ് 3'യുടെ ടീസർ പുറത്ത്. ഹണ്ടേഴ്‌സ് കമാൻഡ് എന്ന പേരിലാണ് ചിത്രത്തിൻ്റെ സ്നീക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അർജുൻ സർകാർ എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്.

ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രം വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ്  പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. 2025 മെയ് ഒന്നിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.

ഛായാഗ്രഹണം: സാനു ജോൺ വർഗീസ്, സംഗീതം: മിക്കി ജെ മേയർ, എഡിറ്റർ:  കാർത്തിക ശ്രീനിവാസ് ആർ, രചന: ശൈലേഷ് കോലാനു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top