23 December Monday

മലൈക അറോറയുടെ പിതാവ് അനിൽ അറോറ ആത്മഹത്യ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

മുംബൈ> ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചാടി മരിച്ചതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയുടെ ആറാം നിലയിൽ നിന്നാണ് അനിൽ അറോറ ചാടിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം അനിലിന്റേത് ആത്മഹത്യയല്ല അപകട മരണമായിരുന്നെന്നാണ് മലൈകയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. സംഭവം നടക്കുമ്പോൾ മലൈക പൂനെയിലായിരുന്നുവെന്നും പിതാവിൻ്റെ മരണത്തെ തുടർന്ന് ബാന്ദ്രയിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയതായുമാണ് റിപ്പോർട്ടുകൾ.

പഞ്ചാബി സ്വദേശിയായ അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്‌സ് പോളികാര്‍പ്പ്  ആണ് ഭാര്യ. നടി അമൃത അറോറയാണ് മറ്റൊരു മകൾ.

മലൈകയുടെ മുന്‍ഭര്‍ത്താവ് അര്‍ബാസ് ഖാൻ, മകൻ അർഹാൻ ഖാൻ, അർജുൻ കപൂർ, നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top