കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ "എൻ്റെ വീട് " എന്ന സ്വപ്നഭവന പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിയൻ അംഗത്തിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ തറക്കല്ല് ഇടൽ കർമ്മം, ഒറ്റപ്പാലം തോട്ടക്കര,മയിലുംപുറം സ്ഥലത്ത് വെച്ച് ബഹുമാനപ്പെട്ട ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.
ഇന്ത്യയുടെ ട്രേഡ് യൂണിയൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു യൂണിയൻ അവരുടെ അംഗത്തിന് വീട് നിർമ്മിച്ച് നൽകുന്നത് എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഫെഫ്ക വർക്കിങ് സെക്രട്ടറി സോഹൻ സിനുലാൽ , സണ്ണി ജോസഫ് , ഷിബു കുറ്റിമൂട് , എൽദോ ശെൽവരാജ്, ആരോമമോഹൻ, കോളിൻസ് ലിയോഫിൽ, മനോജ് ഫിഡാക്ക്, ഉണ്ണി ഫിഡാക്ക്, സുരേഷ് കോട്ടോല , യു ജനപ്രിയൻ, ജയൻ പൊട്ടൻകാവ്, വാർഡ് മെമ്പർ പ്രകാശൻ, രാമദാസൻ മാസ്റ്റർ, കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ടി ജി ശശി , ജനറൽ സെക്രട്ടറി അനീഷ് ജോസഫ് , ട്രഷറർ യു എസ് റെജി
യൂണിയൻ കമ്മിറ്റി അംഗങ്ങളും യൂണിയൻ അഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..