30 October Wednesday

പുരസ്കാര ലബ്ദ്ധിയിൽ "ദി പ്രൊപോസൽ "

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


കൊച്ചി: വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് ) പുരസ്കാരം നേടി മലയാളചിത്രം "ദി പ്രൊപോസൽ ". മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ  സിനിമാറ്റിക് എക്സലൻസ് പുരസ്ക്കാരം നേടി.

പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്. തമിഴിൽ നിന്നും റോക്കറ്ററി-ദി നമ്പി എഫക്ട് , തെലുങ്കിൽ RRR , കന്നട ചിത്രം റെയ്മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങളാണ് അവാർഡ് നേടിയ മറ്റ് ചിത്രങ്ങൾ. 2022-ൽ സൈനപ്ളേയിൽ റിലീസായ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജോ ജോസഫാണ്.

ജോ ജോസഫ്, അനുമോദ് പോൾ, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ തോമസ് എന്നിവരാണ് അഭിനേതാക്കൾ.
പി ആർ ഒ : അജയ് തുണ്ടത്തിൽ


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top