23 December Monday

യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതായി ദുൽഖർ സൽമാന്റെ 'ലക്കി ഭാസ്കർ' ട്രെയിലർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ഹൈ​​ദരാബാദ്> ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കറിന്റെ ട്രെയിലർ യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും ട്രെൻ​ഡിങിൽ ഒന്നാമത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലർ ഏതാനും മണിക്കൂറുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ട്രെയിലർ, 25 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം യൂട്യൂബിൽ നേടിയത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31ന് റിലീസ് ചെയ്യും. ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

സസ്‌പെൻസും ത്രില്ലും ഡ്രാമയും നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നായികാ വേഷം ചെയ്യുന്ന മീനാക്ഷി ചൗധരിയുമൊത്തുള്ള ദുൽഖറിന്റെ രംഗങ്ങളും ട്രൈലറിന്റെ ഹൈലൈറ്റാണ്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തും. ഛായാഗ്രഹണം- നിമിഷ് രവി, സംഗീത സംവിധാനം- ജി വി പ്രകാശ് കുമാർ, എഡിറ്റിങ്: നവീൻ നൂലി, കലാസംവിധാനം: ബംഗ്ലാൻ, പിആർഒ: ശബരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top