22 December Sunday

" തണുപ്പ് " ട്രെയിലർ റിലീസായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


കൊച്ചി : പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായിഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പ് " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തുന്ന ചിത്രം കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തനും ഡോ. ലക്ഷ്മിയും ചേർന്ന് നിർമ്മിക്കുന്നു.കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ,രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ,പ്രിനു, ആരൂബാല,സതീഷ് ഗോപി,സാംജീവൻ,രതീഷ്,രാധാകൃഷ്ണൻ തലച്ചങ്ങാട്,ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര,മനോഹരൻ വെള്ളിലോട് തുടങ്ങിയവരാണ് മറ്റു  അഭിനേതാക്കൾ.മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവഹിക്കുന്നു.

വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം സംഗീതം പകരുന്നു.ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ ബിജിഎം-ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ്-സഫ്ദർ മർവ,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം - രതീഷ് കോട്ടുളി,ശബ്ദസംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ,സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ-സെവൻത് ഡോർ.പി ആർ ഒ : എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top