സോചി> റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മഞ്ഞുമ്മൽ ബോയ്സും. സെപ്തംബർ 28 മുതൽ ഒക്ടോബർ നാല് വരെ റഷ്യയിലെ സോചിയിലാണ് കിനോ ബ്രാവോ ഇന്റർനാഷണൽ മെയിൻസ്ട്രീം ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സിന് സെപ്തംബർ 30ന് റെഡ് കാർപെറ്റ് സ്ക്രീനിങും ഒക്ടോബർ ഒന്നിന് ഫെസ്റ്റിവൽ സ്ക്രീനിങും ഉണ്ടായിരിക്കും. മേളയിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്.
2006 ൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ഈ സർവൈവൽ ത്രില്ലർ 200 കോടി രൂപയിലേറെ കളക്ഷൻ നേടിയിരുന്നു. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ് പൊതുവാൾ, ലാൽ ജൂനിയർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..