23 December Monday

പിന്തുണയ്ക്ക് നന്ദി; ഹേറ്റ് കാമ്പയിൻ വേണ്ട: വിവാദത്തിൽ പ്രതികരിച്ച് ആസിഫ് അലി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

കൊച്ചി > പുരസ്കാര വിതരണ വേദിയിൽ വച്ച്സം​ഗീത സംവിധായകൻ രമേഷ്‌നാരായൺ അപമാനിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. രമേഷ്‌ നാരായൺ തന്നെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചതായി തോന്നുന്നില്ല. തനിക്കുള്ള പിന്തുണയ്ക്ക് നന്ദി. എന്നാൽ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി ഇതിനെ മാറ്റരുത്- ആസിഫലി മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ നടന്ന സിനിമാ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു ആസിഫിന്റെ പ്രതികരണം.

ഉപഹാരസമർപ്പണ വേദിയിൽ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേഷ്‌ നാരായണെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. എം ടി വാസുദേവൻനായരുടെ ഒമ്പത് കഥകളെ ആധാരമാക്കിയുള്ള മനോരഥങ്ങൾ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു സംഭവം. സിനിമ – സാംസ്‌കാരിക രംഗത്തുനിന്നുൾപ്പെടെ പ്രതിഷേധം ശക്തമായതോടെ ആസിഫ്‌ അലിയെ അപമാനിച്ചില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ മാപ്പുചോദിക്കുന്നതായും  രമേഷ്‌ നാരായൺ മാധ്യമങ്ങളോട്‌ പ്രതികരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top