23 December Monday

ദുൽഖർ സൽമാൻ ചിത്രം 'ലക്കി ഭാസ്കറി'ൻറെ ട്രെയിലർ ഒക്ടോബർ 21 ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ഹൈ​ദരാബാദ്> ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയിലർ റിലീസ് ഒക്ടോബർ 21ന്. ഒരു സാധാരണക്കാരൻ്റെ അസാധാരണമായ കഥ പറയുന്ന ഈ ചിത്രം  ഒക്ടോബർ 31 ന് ദീപാവലിക്കാണ് റിലീസ് ചെയ്യുക. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും

വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി ഭാസ്കർ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന "മിണ്ടാതെ" എന്ന ഗാനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ ​ഗാനം ഏറെ പ്രേക്ഷകശ്രദ്ധയും നേടി. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ലക്കി ഭാസ്കർ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ ഒരു ബാങ്ക് കാഷ്യറുടെ കഥാപാത്രമാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഹൈദരാബാദിൽ പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ സെറ്റുകളിലാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം  ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം- നിമിഷ് രവി, സംഗീത സംവിധാനം- ജി വി പ്രകാശ് കുമാർ, എഡിറ്റിങ്: നവീൻ നൂലി, കലാസംവിധാനം: ബംഗ്ലാൻ, പിആർഒ: ശബരി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top