05 December Thursday

ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നിവിൻ പോളിയുടെ ഫാർമ വെബ് സീരീസ് ​

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

പനാജി> ഗോവ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ തിളങ്ങി നിവിൻ പോളിയുടെ ഫാർമ വെബ് സീരീസ്. പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത വെബ് സിരീസ് ഡിസ്‌നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമിച്ചിരിക്കുന്നത്.

നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് ഫാർമ. ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് ഈ വെബ് സീരീസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിനൊപ്പം ബിനു പപ്പു, മുത്തുമണി, വീണ നന്ദകുമാർ, അലേഖ് കപൂർ എന്നിവർ അടങ്ങിയ മികച്ച താരനിരയും ഈ ഫാമിലി ഡ്രാമയിൽ അണിനിരക്കുന്നു.

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്.
മേക്ക് അപ്പ്: സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ കാസ്റ്റിങ് വിവേക് അനിരുദ്ധ്.കൊച്ചി, തൃശൂർ, പാലക്കാട്‌, ഒറ്റപ്പാലം, ഹൈദരാബാദ്, മുംബൈ, ഡൽഹി, അമൃത് സർ എന്നിവയായിരുന്നു വെബ് സീരിസിന്റെ പ്രധാന ലൊക്കേഷനുകൾ. പി ആർ ഓ അരുൺ പൂക്കാടൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top