22 December Sunday

ശേഖര വർമ്മ രാജാവായി നിവിൻ പോളി; ചിത്രീകരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കൊച്ചി > ഇഷ്ക്, നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖര വർമ്മ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശേഖര വർമ്മ രാജാവ്.   

തിങ്കളാഴ്ച്ച കളമശ്ശേരിയിൽ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റർ- കിരൺ ദാസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top