23 December Monday

"ഉലകനായകൻ' എന്ന് ഇനി വിളിക്കരുത്; അഭ്യര്‍ഥനയുമായി കമൽഹാസൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ചെന്നൈ > ഉലകനായകനെന്ന് തന്നെ ഇനി വിശേഷിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ച പ്രസ്താവനയിലാണ് നടന്റെ അഭ്യർഥന. കലയാണ് ഏറ്റവും ഉദാത്തം, അതിനു മുകളില്ല അഭിനേതാവ്. എണ്ണമറ്റ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ സൃഷ്ടിയാണ് സിനിമ. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താൻ‌. അതുകൊണ്ട് ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കളും പാർടി പ്രവർത്തകരും തുടങ്ങി ആരും ​തന്നെ ഉലകനായകൻ എന്ന് ഇനി വിളിക്കരുത്. പകരം കമൽ ഹാസൻ എന്നോ കമൽ എന്നോ കെ എച്ച് എന്നോ അഭിസംബോധന ചെയ്താൽ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.  

ഉലകനായകൻ എന്ന് തന്നെ അഭിസംബോധന ചെയ്യുന്നതിലെ സ്നേഹം മനസിലാക്കുന്നുവെന്നും കാലങ്ങളോളമുള്ള ആരാധകരുടെ അചഞ്ചലമായ പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ തമിഴ് താരം അജിത്തും തന്നെ ‘തല’ പോലുള്ള അഭിസംബോധനകൾ നടത്തരുതെന്ന് അഭ്യർഥിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top