26 December Thursday

ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക ഷോ ഇല്ല; ആദ്യ പ്രദര്‍ശനം 9 മണിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

 ചെന്നൈ> സൂപ്പര്‍ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക പ്രദര്‍ശനം അനുവദിക്കണമെന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി. ഡിജിപിയുടെ കൂടി അഭിപ്രായം കൂടി തേടിയശേഷമാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പുലര്‍ച്ചെ നാലുമണിക്ക് പ്രത്യേക ഷോ നടത്താന്‍ അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്. ആദ്യത്തെ ആറു ദിവസത്തേക്കാണ് നിര്‍മാതാക്കള്‍ ഇളവ് തേടിയത്. രാവിലെ ഏഴുമണിക്ക് ഷോ നടത്താന്‍ അനുവാദം നല്‍കിക്കൂടേ എന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശവും അംഗീകരിച്ചില്ല.

പുലര്‍ച്ചെ നാലുമണിക്ക് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനമെടുക്കട്ടെ എന്ന് അഭിപ്രായപ്പെട്ട കോടതി, പ്രത്യേക ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. പകരം സിനിമാ നിര്‍മാതാക്കളുമായി ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുയും ചെയ്തു. രാവിലെ ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ അഞ്ചു ഷോ നടത്താനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top