21 November Thursday

ഐക്കരകോണത്തെ ഭിഷഗ്വരൻമാർ ഓസ്‌കാർ പ്രദർശനത്തിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

ലോസ് ആഞ്ചെലെസ്> 2019ലെ ഓസ്കാറിനായി നടക്കുന്ന ചലചിത്ര പ്രദർശനത്തിലേക്ക്‌ മറ്റൊരു മലയാള ചിത്രംകൂടി . ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ( ദി ഫിസിഷ്യൻസ് ഓഫ് ഐക്കരക്കോണം) എന്ന ചിത്രമാണ്‌ പ്രദർശിപ്പിക്കുക.  ഓസ്കാർ മത്സരത്തിനായുള്ള ഏഴ് ദിവസ പ്രദർശനംനോർത്ത് ഹോളീവുഡിലെ റിജൻസി വാലി പ്ലാസാ 6ൽ ഒക്ടോബർ 12ന് ആരംഭിച്ചു.ഒരു മുഴുനീള കുടുംബചിത്രമായ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ 2019 ഒാസ്കാറിലേക്ക് പ്രദർശനമാരംഭിച്ച ഈ വർഷത്തെ ആദ്യ മുഴുനീള ഇന്ത്യൻ സിനിമയാണ്.

ക്ലാസിക്കൽ നർത്തകിയും നൃത്താധ്യാപികയുമായ മേതിൽ ദേവികയുടെ ’സർപ്പതത്വം’ എന്ന ഡോക്യുമെന്റിക്ക്‌ ശേഷം ഓസ്‌കാറിലേക്കെത്തുന്ന ചിത്രമാണ്‌ ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ.

കേരളത്തിൽനിന്നും ഓസ്കാറിനായി മത്സരിക്കുന്ന ആദ്യ ഷോർട്ട് ഡോക്യുമെന്ററി സർപ്പതത്വത്തിന് ( ദി സെർപ്പെന്റ് വിസ്ഡം ) നല്ല പ്രേക്ഷക പ്രതികരണമാണ് യു എസിൽ ലഭിച്ചത്. റിജൻസി വാലി പ്ലാസയിൽ സെപ്റ്റംബർ21 മുതൽ 27 വരേയായിരുന്നു പ്രദർശനം.


ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന ചാരിറ്റി സിനിമ ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബിജു മജീദ് സംവിധാനവും, അഭിനി സോഹൻ റോയ് നിർമ്മാണവും ചെയ്തിട്ടുള്ള ചിത്രമാണ്.

ഇൻഡീവുഡ് കൺസോർഷ്യത്തിന്റെ ആദ്യ ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈൻ സോഹൻ റോയിയും, തിരക്കഥ കെ ഷിബു രാജും, 175 പുതുമുഖങ്ങൾ മുഖ്യ മേഖലകൾ കൈകാര്യം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ലാലും, സംഗീതം ബി ആർ ബിജുറാമും എഡിറ്റിങ് ജോൺസൺ ഇരിങ്ങോളുമാണ് നിർവഹിച്ചിരിക്കുന്നത്.

5 000 വർഷം പഴക്കമുള്ള പ്രകൃതിദത്ത രോഗമുക്തി സമ്പ്രദായമായി സ്വദേശത്തും, ലോകത്ത് ആകമാനവും ഉപയോഗിക്കുന്ന ആയുർവേദത്തിനാണ് ചിത്രത്തിൽ ഊന്നൽ നൽകുന്നത്. ചിത്രത്തിന്റെ മുഴുവൻ വരുമാനവും കേരളത്തിൽ അടുത്തിടെ ഉണ്ടായ ഭീകരമായ പ്രളയത്തിൽപ്പെട്ടവർക്കായുള്ള ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉപയോഗിക്കും. ഐക്കരക്കോണത്തെ ഭിഷഗ്വരന്മാറിൽ  175 പുതുമുഖങ്ങൾ സഹകരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top