23 December Monday

ബോളിവുഡ് ഇഷ്ടമാണ്, ഇന്ത്യയിലേക്ക് ക്ഷണിച്ചാൽ വരും: കൊറിയൻ താരം പാർക് സിയോ ജൂൺ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ബോളിവുഡ് ഇഷ്ടമാണെന്നും ക്ഷണിച്ചാൽ താൻ പറന്നെത്തുമെന്നും ദക്ഷിണ കൊറിയൻ താരം പാർക്ക് സിയോ ജൂൺ. നെറ്റ്ഫ്ലിക്സ് സീരീസായ ​ഗ്യോങ്സോങ്  ക്രീച്ചറിന്റെ രണ്ടാം സീസണിന്റെ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു സിയോ ജൂൺ.

ആരാധകരെ കാണാൻ ഇന്ത്യയിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു നിങ്ങൾ എന്നെ ക്ഷണിച്ചാൽ എപ്പൊ വേണേലും വരാമെന്ന് പറഞ്ഞത്. 'എനിക്കിഷ്ടമാണ് ബോളിവുഡ്. എന്നെ ക്ഷണിക്കൂ... ‍ഞാൻ പറന്നെത്താം' സിയോ ജൂൺ പറഞ്ഞു. സീരിസിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാൻ സൊ ഹീയും ചുങ് ദോങ് യൂവും അതിനെ ഏറ്റുപിടിച്ചു.

വാട്സ് റോങ് വിത് സെക്രട്ടറി കിം, ഫൈറ്റ് ഫോർ മൈ വേ, ഷി വാസ് പ്രിറ്റി, ഇതേവൺ ക്ലാസ് തുടങ്ങിയ സീരീസുകളിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച നടനാണ് പാർക് സിയോ ജൂൺ. ഓസ്കർ ജേതാവ് പാരസൈറ്റിലും താരം അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമായിരുന്നു ഗ്യോങ്സോങ്  ക്രീച്ചറിന്റെ ആദ്യഭാ​ഗം പുറത്തിറങ്ങിയത്. മനുഷ്യന്റെ അത്യാ​ഗ്രഹത്തിൽ നിന്നും ഉടലെടുത്ത രാക്ഷസജീവിക്കെതിരെ അതിജീവനത്തിനായി പോരാടുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് സീരീസ് പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top